
മുസ്ലിം ലീഗ് നേതാക്കളുടെ വാഫി അനുകൂല നിലപാടിൽ മാറ്റം വരുത്തണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് മുസ്ലിം ലീഗ്- സമസ്ത പ്രവർത്തകർ ഒരു ലക്ഷം ഒപ്പ് ശേഖരണം


To
പ്രസിഡണ്ട് /സെക്രട്ടറി,
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
21 ജനുവരി 2025
വിഷയം: മുസ്ലിം ലീഗ് നേതാക്കളുടെ അനുകൂല നിലപാടിൽ മാറ്റം വരുത്തണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് മുസ്ലിം ലീഗ്- സമസ്ത പ്രവർത്തകർ സമർപ്പിക്കുന്ന അഭ്യർത്ഥന
പ്രിയപ്പെട്ട മുസ്ലിം ലീഗ് നേതാക്കൾ അറിയാൻ,
നമ്മൾക്കെല്ലാവർക്കും അറിയാവുന്നത് പോലെ 85% വരുന്ന സമസ്ത പ്രവർത്തകരും മുസ്ലിം ലീഗുകാരും 85% വരുന്ന മുസ്ലിം ലീഗുകാരും സമസ്ത പ്രവർത്തകരുമാണ്. നാളിതു വരെ അന്യോന്യം മനസ്സിലാക്കി കഴിഞ്ഞു പോയിരുന്ന ലീഗ് - സമസ്ത പാരമ്പര്യത്തിന് ഈയിടെയായി കോട്ടം സംഭവിച്ചു കൊണ്ടിരിക്കുന്ന കാഴ്ചയാണ് നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത്.
വാഫി വിഷയം പൂർണ്ണമായും സമസ്തയുടെ ആഭ്യന്തര വിഷയമാണ്. അതിനെ തള്ളിപ്പറഞ്ഞു കൊണ്ട് സമസ്ത നിലപാട് എടുത്തതുമാണ്. എന്നാൽ വളരെ ചുരുക്കം വരുന്ന വാഫികളെ പിന്തുണക്കുക വഴി നമ്മുടെ പാർട്ടിക്ക് താഴെത്തട്ടു മുതൽ നേതൃ തലത്തിൽ വരെ വളരെയധികം ക്ഷീണം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. പ്രത്യക്ഷമായി സമസ്തയുടെ നിലപാടിന് എതിര് നിൽക്കുന്ന സമീപനമാണ് സ്വാദിഖലി തങ്ങൾ ഉൾപ്പെടെ സ്വീകരിക്കുന്നതായി കാണുന്നത്.
ഈ നിലപാട് സമസ്തയെയും മുസ്ലിം ലീഗിനെയും ഒരുപോലെ സ്നേഹിക്കുന്ന മാനസിക വിഷമം ചില്ലറയല്ല. അത് കൊണ്ട് തന്നെ ഈ വിഷയത്തിൽ എത്രയും പെട്ടെന്ന് തന്നെ ഒരു തീരുമാനം ഉണ്ടാക്കി സമസ്തയുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ചു മുന്നോട്ട് പോകണമെന്നും ലീഗും സമസ്തയും തമ്മിലുള്ള പരസ്പര ബന്ധവും പാരമ്പര്യവും ഉയർത്തിപ്പിടിക്കണമെന്നും വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.
ബഹുമാനപൂർവ്വം,
Comment