10-ാം ശമ്പള പരിഷ്കരണ കമ്മീഷൻ ഉത്തരവായ വില്ലേജ് ഓഫീസർ പ്രത്യേക സ്കെയിൽ അനുവദിക്കുക.
ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രി,
2014 ൽ നിലവിൽ വന്ന പത്താം ശമ്പള പരിഷ്കരണ കമ്മീഷന്റെ നിർദ്ദേശ പ്രകാരം വില്ലേജ് ഓഫീസർക്ക് പ്രത്യേക തസ്തിക അനുവദിക്കുകയും അത് സർക്കാർ അംഗീകരിക്കുകയും ചെയ്തിരുന്നു.
70 കളിലെ സ്റ്റാഫ് പാറ്റേൺ വെച്ച് 4 പതിറ്റാണ്ടുകൾക്ക് ശേഷവും നിരവധിയായ വില്ലേജ് ജോലികൾ നിർവ്വഹിക്കുന്നത് നാമമാത്രമായ ജീവനക്കാരെ വെച്ച് കൊണ്ടാണ്. ഓഫീസ് സമയം കഴിഞ്ഞും പാതിരാത്രി വരെ ചെയ്താലും തീരാത്തത്ര ഓൺലൈൻ വർക്കുകളും ഔദ്യോഗിക വാഹനമില്ലാതെ ചെയ്യേണ്ടി വരുന്ന ഫീൽഡ് വർക്കുകളും കൊണ്ട് മാനസികവും ശാരീരികവുമായി വളരെയേറെ സമ്മർദ്ദങ്ങൾ അനുഭവിക്കുന്നവരാണ് വില്ലേജ് ഓഫീസർമാർ.
ഈ അവസ്ഥ തിരിച്ചറിഞ്ഞ് അനുവദിച്ച പത്താം ശമ്പള കമ്മീഷൻ നിർദ്ദേശങ്ങൾ സർക്കാർ ഉത്തരവായതുമാണ്. എന്നാൽ പതിനൊന്നാം ശമ്പള പരിഷ്കരണ കമ്മീഷനെ പ്രഖ്യാപിച്ചിട്ടും മുൻ തീരുമാനം നാളിതുവരെ നടപ്പിലാക്കാൻ ബന്ധപ്പെട്ടവർക്ക് കഴിഞ്ഞിട്ടില്ല.
1664 വില്ലേജ് ഓഫീസർമാർക്കും ആ കാലയളവിൽ വി.ഓ. യായിരുന്നവരും നിലവിൽ ഡിറ്റി യായിരിക്കുന്നവർക്കും ലഭിക്കുമായിരുന്ന ആനുകൂല്യമാണ് ചിലരുടെ താല്പര്യമില്ലായ്മ മൂലം നഷ്ടമാകുന്നത്.
പുതിയ സ്കെയിൽ സർക്കാർ അംഗീകരിച്ചിട്ടും ചിലർ നടപ്പിലാക്കാൻ തടസ്സമുന്നയിക്കുന്നതിൽ ദുരൂഹതയുണ്ട്. ഇതിനെതിനെ മലപ്പുറം ജില്ലയിലെ 19 വില്ലേജ് ഓഫീസർമാർ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചതിനെ തുടർന്ന് രണ്ട് മാസത്തിനകം പുതിയ സ്കെയിൽ അനുവദിക്കാൻ കോടതി ഉത്തരവായിട്ടുണ്ട്.
സർക്കാർ അംഗീകരിച്ച പുതിയ വി.ഓ. സ്കെയിൽ അനുവദിക്കാതിരിക്കാൻ ഇനിയും നീക്കമുണ്ടാകുമെന്ന് ഞങ്ങൾ ആശങ്കപ്പെടുന്നു.
ആയതിനാൽ 2014 അടിസ്ഥാനമാക്കി HC/RI സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കി സീനിയറായവരെ VO യായും ജൂനിയറായവരെ HC/RI യായും കണക്കാക്കി മുൻകാല പ്രാബല്യത്തോടെ പേ ഫിക്സ് ചെയ്യാൻ അങ്ങ് നിർദ്ദേശം നൽകണമെന്ന് അപേക്ഷിച്ചു കൊള്ളുന്നു...
എന്ന്....
റവന്യൂ ജീവനക്കാർക്ക് വേണ്ടി
വോയ്സ് ഓഫ് റവന്യൂ
Reg.No.PKD/CA/220/2019