
PLEASE SAVE FR.TOM UZHUNNALIL


ഫാ. ടോം ഉഴുന്നാലിൻറെ മോചനത്തിനായി അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സ്വിറ്റസർലണ്ടിലെ ഹല്ലോ ഫ്രഡ്സ് വാട്സ് ആപ് ഗ്രൂപ് യുഎന് മനുഷ്യാവകാശ കമ്മീഷന് ചെയര്മാനും ഇന്ത്യന് പ്രസിഡന്റിനും നിവേദനം നൽകുന്നു .
കഴിഞ്ഞ മാര്ച്ച് മാസത്തില് യമനില് നിന്ന് ഭീകരര് തട്ടികൊണ്ട് പോയ അച്ഛന്റെ മോചനം സുരക്ഷിതമായി നടപ്പാക്കാനാവാത്തത് ഏറെ വിഷമകരമാണ്. തട്ടികൊണ്ട് പോയവര് ഗവണ്മെന്റ് അധികാരികളുമായി നിരവധി തവണ ബന്ധപ്പെട്ടെങ്കിലും ആരും തന്റെ മോചനത്തിനായി ഒന്നും ചെയ്തില്ലായെന്ന് അച്ഛൻ പുതിയതായി പുറത്തു വന്ന വീഡിയോയില് പറയുന്നു. താന് യൂറോപ്പില് നിന്നുള്ള വൈദികന് ആയിരിന്നെങ്കില് ഈ വിഷയം വളരെ ഗൌരവത്തോട് കൂടി എടുക്കുമായിരിന്നുവെന്നും എന്നാല് ഇന്ത്യയില് നിന്നുള്ള ഒരു വൈദികനായതില് തന്റെ മോചനത്തിനായി ആരും ഒന്നും ചെയ്യുന്നില്ലായെന്ന അച്ഛന്റെ വേദന അതീവ ദുഃഖകരമാണ്.മോചനത്തിലായി യാചിക്കുന്ന ഫാ. ടോം ഉഴുന്നാലിന്റെ വീഡിയോ മലയാളി സമൂഹത്തെയാകെ ആശങ്കയിലാഴ്ത്തുന്നതാണ്.
ഫാ.ടോമിന്റെ മോചനത്തിനായി കൈകോർത്തുകൊണ്ടു സ്വിറ്റസർലണ്ടിലെ മുഴുവൻ മലയാളികളെയും കോർത്തിണക്കി കൊണ്ട് ഒരു മാസ്സ് പെറ്റിഷൻ ആണ് ഹാലോ ഫ്രണ്ട്സ് ഓൺലൈനിൽ വഴിയുള്ള പ്രചരണത്തിനു തുടക്കമിട്ടിരിക്കുന്നത് ..
നമ്മുക്ക് കൈകോര്ക്കാം
നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള് ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി യുഎന് മനുഷ്യാവകാശ കമ്മീഷൻ ചെയര്മാനും ഇന്ത്യന് പ്രസിഡന്റിനും നല്കുന്ന നിവേദനത്തിനായി വലതുവശത്തുകാണുന്ന കോളത്തിൽ നിങ്ങളുടെ പേരും ഇമെയിൽ വിലാസവും രണ്ടുവാക്കിൽ പരാതിയും എഴുതുവാൻ താല്പര്യപ്പെടുന്നു ... ഈ പേജ് http://www.ipetitions.com/petition/please-save-frt... പരമാവധി നിങ്ങളുടെ സുഹൃത്തുക്കൾക്ക് അയച്ചുകൊടുക്കുമല്ലോ ...
Comment