LPSA and UPSA notification by Kerala PSC
From
Final year B.Ed Students
To
The Chairman
Kerala Public Service Commission
Thulasi hills,Pattom Palace P.O
Trivandrum
Subject :LPSA,UPSA വിജ്ഞാപനം സംബന്ധിച്ച്
Sir,
16/12/2019 നു പ്രസിദ്ധീകരിച്ച കമ്മീഷൻ തീരുമാനപ്രകാരം LPSA,UPSA വിജ്ഞാപനം അടുത്തുതന്നെ ഉണ്ടാകാൻ സാധ്യതയുള്ളതായി അറിഞ്ഞു. അവസാനവർഷ അധ്യാപക വിദ്യാർത്ഥികളായ ഞങ്ങളെ സംബന്ധിച്ചിടത്തോളം, വിജ്ഞാപനം വരുന്ന സമയത്ത് വിദ്യാഭ്യാസ യോഗ്യത നേടിയിരിക്കണം എന്ന നിബന്ധന നിമിത്തം എക്സാം എഴുതാൻ സാധിക്കാതെ വരുന്നു. അതോടൊപ്പം K-TET യോഗ്യത നേടാൻ സാധിക്കാത്തവരും ഉണ്ട്.
വിജ്ഞാപനം വരുന്ന സമയത്ത് വിദ്യാഭ്യാസ യോഗ്യത നേടിയിരിക്കണം എന്ന നിബന്ധന കൺഫർമേഷൻ സമയത്തേക്ക് മാറ്റുകയാണെങ്കിൽ അത് ഒരുപാട് പേർക്ക് ആശ്വാസം നൽകുന്ന ഒന്നാണ്. ഇത്തരത്തിൽ 2018-2020 അദ്ധ്യായന വർഷത്തിൽ അധ്യാപക പരിശീലനം നടത്തുന്ന അവസാനവർഷ വിദ്യാർത്ഥികളെയും കണക്കിലെടുത്ത്, അവർക്കുകൂടി എക്സാം എഴുതാൻ സാധിക്കത്തക്ക രീതിയിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.
Comment