നീതിക്കായി ഒരു കൂട്ടം അദ്ധ്യാപകർ  നിങ്ങളുടെ മുന്നിൽ !. Unaided / CBSE /ICSE മേഖലകളിലെ തൊഴിൽ ചൂഷണം അവസാനിപ്പിക്കുക
Vinil Richard 0

നീതിക്കായി ഒരു കൂട്ടം അദ്ധ്യാപകർ നിങ്ങളുടെ മുന്നിൽ !. Unaided / CBSE /ICSE മേഖലകളിലെ തൊഴിൽ ചൂഷണം അവസാനിപ്പിക്കുക

280 people have signed this petition. Add your name now!
Vinil Richard 0 Comments
280 people have signed. Add your voice!
3%
Maxine K. signed just now
Adam B. signed just now

ഏപ്രിൽ 2017 ൽ പുതുക്കിയ ശമ്പള പ്രകാരം ഗവണ്മെന്റ് എൽ. പി , യു . പി അധ്യാപകർക്ക് 25000 രൂപയാണ് ശമ്പളം. ഹൈ സ്കൂൾ അധ്യാപകർക്ക് ശമ്പളം 29200. പ്ലസ് ടു അധ്യാപകർക്ക് 39500 ആണ് ശമ്പളം. ഇത്ര കനത്ത ശമ്പളം സർക്കാർ സ്കൂൾ അധ്യാപകർ വാങ്ങുമ്പോൾ സ്വകാര്യ സ്കൂൾ അധ്യാപകർക്ക് കിട്ടുന്നത് 3000 മുതലാണ്. യാതൊരു നിയന്ത്രണവും ഇല്ലാതെ ഓരോ വിദ്യർഥിയിൽനിന്നും വര്ഷം പതിനായിരക്കണക്കിന് ലക്ഷകണക്കിന് രൂപ പല പേരിൽ ഈടാക്കുന്ന സ്വകാര്യ സ്കൂൾ മാനേജ്മെൻറുകൾ കൊള്ള ലാഭം ഉണ്ടാക്കുന്നു. എന്നാൽ മികച്ച ശമ്പളം കൊടുക്കുന്ന ചില ഇന്റർനാഷണൽ സ്കൂളുകൾ നമ്മുടെ നഗരങ്ങളിൽ ഉണ്ട് എന്നത് വിസ്മരിക്കുന്നില്ല.പക്ഷേ അവ വിരലിൽ എണ്ണാവുന്ന സ്കൂളുകൾ മാത്രമാണ്. പ്ലസ് ടു കഴിഞ്ഞു ഡിഗ്രിയും ( 3 വര്ഷം) മാസ്റ്റർ ഡിഗ്രിയും ( 2 വർഷം ) ബി . എഡും ( 2 വർഷം ) പാസ്സായവരാണ് മൂവായിരമോ, അയ്യായിരമോ രൂപക്ക് അടിമ പണി ചെയ്യുന്നത്.

2012 സെപ്റ്റംബർ 12 നു കേരള ഹൈ കോടതിയുടെ ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിൽ പ്രൈമറി സ്കൂൾ അധ്യാപകർക്ക് 10000 രൂപയും , ഹൈസ്കൂൾ അധ്യാപകർക്ക് 15000 രൂപയും പ്ലസ് ടു അധ്യാപകർക്ക് 20000 രൂപയും ലഭിക്കുന്നു എന്ന് ഉറപ്പു വരുത്തണം എന്ന് സി. ബി . സ് . ഇ ഐ .സി .സ്. ഇ ബോർഡുകളോട് ആവശ്യപ്പെട്ടിരുന്നു. ഈ കോടതി വിധിക്ക് പുല്ലുവിലയാണ് മിക്കവാറും പ്രൈവറ്റ് സ്കൂൾ മാനേജ്മെന്റുകളും നൽകിയത്. കേരളത്തിൽ 25 ശതമാനം സ്കൂൾ മാനേജ്മെന്റുകൾ മാത്രമേ വിധി നടപ്പാകിയുള്ളു. കോടതിയെ പറ്റിക്കാൻ ഇവർ ചെയ്യുന്ന പണി അധോലോക മാഫിയ നിലവാരത്തിൽ ഉള്ളതാണ്. അധ്യാപകരുടെ അക്കൗണ്ടിൽ കോടതി വിധി പ്രകാരം ഉള്ള ശമ്പളം എല്ലാ മാസവും ഇടും. പക്ഷേ 20000 പിൻവലിക്കുന്ന അധ്യാപകന് യഥാർഥ ശമ്പളമായ 5000 മോ, 10000 കഴിച്ചു ബാക്കി തുക സ്കൂൾ മാനേജരെ ഏൽപ്പിക്കണം. 2012 മുതൽ ഈ വഞ്ചന നടന്നുവരുന്നു.

ജോലി ഭാരവും , അന്യയമായി overtime ജോലിയും പല സ്കൂളുകളും അദ്ധ്യാപകരിൽ അടിച്ചു ഏല്പിക്കുന്നു .സ്വന്തക്കാർക്ക് നല്ല സാലറി നൽകുകയും , എക്സ്പീരിയൻസ് ഉള്ള അദ്ധ്യാപകർക്കു പോലും തുച്ഛമായ സാലറി കൊടുക്കുന്ന സ്ഥാപനങ്ങളും കുറവല്ല. ESI, PF തുടങ്ങിയ ആനുകൂല്യങ്ങൾ കൊടുക്കുന്ന സ്ഥാപനങ്ങൾ വളരെ കുറവ് ആണ് . പിരിച്ചു വിടും എന്ന ഭീഷണിയും , ഓരോ വര്ഷം പുതിയ അത്യാപകരെ നിയമിച്ചു തസ്തികകൾ സ്ഥിരപ്പെടുത്താതെ പറഞ്ഞു വിടുന്ന സ്കൂളകളും ഉണ്ട്.

കേരളത്തിൽ ചുമട്ടു തൊഴിലാളിക്കും, കർഷക തൊഴിലാളിക്കും, കൂലി പണിക്കാർക്കുംഎല്ലാം മിനിമം വേതന നിയമം ഉണ്ട്. പക്ഷേ വരും തലമുറകളെ രാഷ്ട്രത്തിനായ് വാർത്തെടുക്കുന്ന അധ്യാപകർക്ക് മിനിമം വേതന നിയമം ബാധകമല്ല. സ്കൂൾ മാനേജ്മെന്റുകളുടെ ചൂഷണത്തിന് ഇരയായി, തങ്ങളുടെ ജീവിതം ഹോമിക്കുന്ന ഒരു ഒന്നേ കാൽ ലക്ഷം അധ്യാപകരും അവരെ ആശ്രയിച്ചു ജീവിക്കുന്നവരും നമ്മുടെ സമൂഹത്തിന്റെ നീതി ബോധത്തിനുനേരെ വിരൽ ചൂണ്ടുന്നു. അഞ്ചും, ഏഴും വർഷം പഠിച്ചു ഉന്നത ബിരുദങ്ങൾ നേടിയ അധ്യാപകർക്ക് തുണിക്കടയിൽ നിൽക്കുന്ന സെയിൽസ് ഗേളിന്റെ സാലറി കൊടുക്കാത്ത നമ്മുടെ സമൂഹ വ്യവസ്ഥ നീചമാണ്.

ഈ അവസ്ഥകൾക്കു ഓക്കേ ഒരു മാറ്റം എന്ന നിലയിൽ ഞങ്ങൾ ഒരു കൂട്ടം അദ്ധ്യാപകർ ഗവർമെന്റിന്റെ ശ്രെദ്ധ ക്ഷണിക്കുന്നതിന് ഓൺലൈൻ ആയീ ഒരു ഒപ്പു ശേഖരണം നടത്തുന്നു. ആയതിനാൽ എല്ലാ അദ്ധ്യാപകരും , ഈ അവസ്ഥ മാറ്റണം എന് ആത്മാര്ഥമായി ആഗ്രഹിക്കുന്ന ഏവരും ഇതിൽ പങ്കെടുത്തു വിജയിപ്പിക്കണമ് എന്ന് വിനീതമായീ അപേക്ഷിക്കുന്നു .


Note : You can enter your name and email address to sign the petition and you should enter the problems that you are facing in your school in comment section

Share for Success

Comment

280

Signatures

contribute iPetitions
iPetitions is powered by everyday people — not corporations. With nearly 50 million signatures, we've helped spark change in local communities across the globe. We don't take corporate money. We rely on people like you.
Support iPetitions. Help keep us independent and make real change. Help us stay independent. Every dollar helps.
Processed by Paypal and Stripe.
Enter your details on the next page
iPetitions is powered by everyday people — not corporations. With nearly 50 million signatures, we've helped spark change in local communities across the globe. We don't take corporate money. We rely on people like you.