Against year back
Ajaykrishna Ajaykrishna 0

Against year back

15 people have signed this petition. Add your name now!
Ajaykrishna Ajaykrishna 0 Comments
15 people have signed. Add your voice!
2%
Maxine K. signed just now
Adam B. signed just now

ബഹുമാനപ്പെട്ട കേരള വിദ്യാഭ്യാസ മന്ത്രിക്ക്,.

ഞാൻ കേരള ടെക്നിക്കൽ യൂണിവേഴ്‌സിറ്റിയുടെ കീഴിൽ എഞ്ചിനീയറിംഗ് പഠിക്കുന്ന വിദ്യാർത്ഥിയാണ്.. വിദ്യാർത്ഥി എന്ന നിലയിൽ സർവകലാശാലയുടെ പോരായ്മകൾ ചൂണ്ടിക്കാണിക്കാൻ ആണ് ഇങ്ങനെ ഒരു കത്ത് എഴുതുന്നത്..

യൂണിവേഴ്‌സിറ്റി തുടങ്ങിയത് മുതൽ സർ കേൾക്കുന്ന പരാതികൾ ആവും ഇതൊക്കെ, എന്നാൽ പറയാതെ വയ്യ.. ഇപ്പോൾ നിലവിൽ 3 വർഷകാർ പഠിക്കുന്ന യൂണിവേഴ്സിറ്റിൽ മുൻവർഷത്തെക്കാൾ ഇയർബാക്ക് കാത്തു നിൽക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം മൂന്നിരട്ടി ആയി വർധിച്ച കാര്യം വളരെ വിഷമത്തോടെ അറിയിക്കട്ടെ.. കഠിനമായ സിലബസ് ചുരുങ്ങിയ സമയത്തിനുള്ളിൽ തീർക്കാൻ ടീച്ചർമാർ വളരെ പാടുപെടുകയാണ്.നിലവിലെ 152 എഞ്ചിനീയറിംഗ് കോളജുകളിലും വിദ്യാർഥികൾ സിലബസിന്റെ മുന്നിൽ മാനസികമായി സമ്മർദത്തിൽ ആയിരിക്കെ, Credit ഇല്ലാതെ ഇയർബാക്ക് ആവും എന്ന പേടിയും..എഞ്ചിനീയറിംഗ് പഠിക്കാൻ ആഗ്രഹിച്ചു വന്ന ഞങ്ങളെ KTU അടിമകളെ ചൂഷണം ചെയ്യും വിധം പീഡിപ്പിക്കുന്നു.. പഠിച്ച മൂന്നു വർഷത്തോട് പുച്ഛം തോന്നി എഞ്ചിനീയറിംഗ് നിർത്തിപോവാൻ ഞങ്ങളിൽ ചിലർ തീരുമാനം എടുക്കേണ്ടി വരുന്ന സാഹചര്യം..

സർവകലാശാലയുടെ നിലനിൽപ്പിനു തന്നെ ഇയർബാക്ക് ഒരു വെല്ലുവിളിയാണ്.. കേരളത്തിലെ വിദ്യാർഥികൾ ഒക്കെ അയൽസംസ്ഥാനങ്ങളിൽ എഞ്ചിനീയറിംഗ് പഠിക്കാൻ കുതിക്കുന്ന കാഴ്ച..
നിലവിലെ ക്രെഡിറ്റ്‌ സിസ്റ്റം ശാസ്ത്രീയമായി തെറ്റാണ്.. ഘട്ടം ഘട്ടമായി കൊണ്ടുവരേണ്ട ഒന്നാണ് ഇയർബാക്ക് സംവിധാനം..

S5, S3 വിദ്യാർത്ഥികൾക്ക് ഒരു സ്പെഷ്യൽ സപ്ലിമെന്ററി എക്സാം എത്രയും പെട്ടെന്ന് തന്നെ നടത്തണം, റെഗുലർ എക്സമിന്റെ കൂടെ സപ്പ്ളിമെന്ററി എക്സാം എഴുതാനും അവസരം ഒരുക്കി തരണം..ഒരാൾക്ക് 3 തവണ വരെ ഒരു പേപ്പർ സപ്പ്ളെമെന്ററി ആയി എഴുതാം എന്ന് സർവകലാശാലയുടെ തുടക്കത്തിൽ പറഞ്ഞിരുന്നു.എന്നാൽ പിന്നീട് അതിനെപ്പറ്റി യാതൊന്നും കേട്ടില്ല.. ഞങ്ങൾ വിദ്യാർഥികൾ ആശങ്കയിലാണ്!.

താങ്കളും ഞങ്ങളുടെ വിദ്യാർത്ഥി യൂണിയൻ നേതാക്കളും സർവകലാശാലയുടെ VC-യുമായി ഈ വിഷയത്തിൽ ഒരു വ്യക്തമായ തീരുമാനം എടുക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു..

Share for Success

Comment

15

Signatures