DAKF Eranakulam District Committee 0

കൊച്ചി മെട്രോ അഴിമതിയില്ലാതെ, സമയബന്ധിതമായി നടപ്പാക്കുക.

28 people have signed this petition. Add your name now!
DAKF Eranakulam District Committee 0 Comments
28 people have signed. Add your voice!
1%
Maxine K. signed just now
Adam B. signed just now

കൊച്ചി മെട്രോ റെയില്‍ പദ്ധതിയെ കുറിച്ചു് ഏറെ ആശങ്കയുളവാക്കുന്ന നടപടികളാണു്, കേരളാ സര്‍ക്കാരിന്റെ ഭാഗത്തു് നിന്നുണ്ടാകുന്നതു്. വളരെ സാങ്കേതിക മികവോടെ, അഴിമതിരഹിതമായി സമാനപദ്ധതികള്‍, ശ്രീ. ഇ ശ്രീധരന്റെ നേതൃത്വത്തില്‍ പൊതുമേഖല സ്ഥാപനമായ ഡി എം ആര്‍ സി നടപ്പിലാക്കിയിട്ടുണ്ടു്. കൊച്ചി മെട്രോ റെയില്‍ പദ്ധതിയും നടപ്പിലാക്കുന്നതിനു് ഇ ശ്രീധരനും ഡിഎംആര്‍സിയും വളരെ മുമ്പു് തന്നെ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടു്. കേരള ജനതയും അവരില്‍ നല്ല വിശ്വാസമര്‍പ്പിച്ചിട്ടുണ്ടു്. എന്നാല്‍ ഈ പദ്ധതിയില്‍നിന്നും ഇ ശ്രീധരനെയും ഡിഎംആര്‍സിയെയും പുറത്താക്കാനുള്ള ശ്രമം സര്‍ക്കാരിന്റെ ഭാഗത്തു് നിന്നു് തന്നെയുണ്ടാകുന്നതായി സംശയിക്കാന്‍ ഇടനല്‍കുന്ന കാര്യങ്ങളാണു് നടന്നുകൊണ്ടിരിക്കുന്നതു്.
 
ഇ.ശ്രീധരനെയും ഡിഎംആര്‍സിയെയും പദ്ധതി ഏല്‍പിക്കാന്‍ കേരളാ സര്‍ക്കാര്‍ പലവട്ടം തീരുമാനിച്ചെങ്കിലും എമര്‍ജിങ് കേരളയില്‍ കൊച്ചി മെട്രോയുടെ നിര്‍മ്മാണത്തിന് സ്വകാര്യ ഏജന്‍സികളുടെ പങ്കാളിത്തക്കരാറിനായി പരിശ്രമിച്ചതെന്തിനെന്നതു് വ്യക്തമല്ല.

കൂടാതെ, ചീഫ് സെക്രട്ടറി കെ ജയകുമാറും പൊതുമരാമത്ത് പ്രിന്‍സപ്പല്‍ സെക്രട്ടറി ടോം ജോസും ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്വകാര്യ നിര്‍മ്മാണക്കരാറിനായി വിദേശ കമ്പനികളുമായി ചര്‍ച്ച നടത്തിയതെന്നതും നിഗൂഢത വര്‍ദ്ധിപ്പിക്കുന്നു. സര്‍ക്കാര്‍ അനുമതിയില്ലാതെ ഉദ്യോഗസ്ഥര്‍ അതു ചെയ്തിട്ടുണ്ടെങ്കില്‍, അവര്‍ക്കെതിരെ മാതൃകാപരമായ നടപടി സര്‍ക്കാര്‍ കൈകൊള്ളേണ്ടതാണു്.

നിര്‍മാണം സംബന്ധിച്ച ഉത്തരവാദിത്തം ശ്രീധരനെ ഏല്‍പിച്ചിട്ടുണ്ടോ എന്ന് ആരാഞ്ഞ് ഡിഎംആര്‍സിയുടെ ചെയര്‍മാനും നഗരവികസന മന്ത്രാലയം പ്രിന്‍സപ്പല്‍ സെക്രട്ടറിയുമായ സുധീര്‍ കൃഷ്ണക്ക് ടോം ജോസ് കത്തയച്ചിട്ടും സര്‍ക്കാര്‍, ആ തെറ്റിനെ ഗൌരവമായി കാണുന്നില്ല എന്നതു് ആശങ്കയുളവാക്കുന്നു.

ഇതൊക്കെ കാരണം, കൊച്ചി മെട്രോ റെയില്‍ പദ്ധതിയിലൂടെ, വന്‍ അഴിമതിക്കു് സന്നാഹമൊരുക്കപ്പെടുകയാണെന്നു് കേരളസമൂഹം സംശയിക്കുന്നു. ഈ ആശങ്കകളൊക്കെ അകറ്റി, കൊച്ചി മെട്രോ റെയില്‍ നിര്‍മ്മാണം, ഉടന്‍ തുടങ്ങുമെന്നും, അഴിമതിയില്ലാതെ സമയബന്ധിതമായി, ശ്രീ. ഇ ശ്രീധരന്റെ മേല്‍നോട്ടത്തില്‍ പൊതുമേഖല സ്ഥാപനമായ ഡി എം ആര്‍ സിയെ കൊണ്ടുതന്നെ നടപ്പാക്കുമെന്നു് ഉറപ്പു വരുത്തുക.

Links


Share for Success

Comment

28

Signatures